Advertisment

ഇൻ്റർനാഷണൽ വോളണ്ടിയർ ദിനത്തിൽ ഇൻകാസ് പ്രവർത്തകർക്ക് ആദരവ്

New Update

publive-image

Advertisment

ഷാർജ: ഇന്‍റര്‍നാഷണല്‍ വോളണ്ടിയേഴ്സ് ഡേ 2020 ന്‍റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഷാർജ സാമൂഹ്യസേവന വിഭാഗത്തോടൊപ്പം ചേർന്ന് നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തി ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് സുൽത്താൻ അൽ കാസിമിയില്‍ നിന്നും ഇൻകാസ് പ്രവർത്തകരായ സി.പി ജലീൽ, മധു എ.വി എന്നിവർക്ക് പ്രശംസാപത്രം ലഭിച്ചു.

സി.പി ജലീൽ ഇൻകാസ് ദുബായ് കമ്മറ്റി ട്രഷററും, മധു എ.വി ഇൻകാസ് ഷാർജ കലാവിഭാഗം കൺവീനറുമാണ്. പ്രശംസാ പത്രം ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡണ്ട് ഡോക്ടർ ഇ.പി ജോൺസണിൽ നിന്ന് സ്വീകരിച്ചു.

ഈ അംഗീകാരം കോവിഡ് കാലത്ത് ഇൻകാസ് നടത്തിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരംകൂടിയാണെന്നും ഇൻകാസ് പ്രവർത്തകർക്ക് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും, അവാർഡ് ജേതാക്കളെ ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി അഭിനന്ദിച്ചു.

incas Sharjah
Advertisment