Advertisment

ആദായനികുതി വെട്ടിച്ചുവെന്ന ആരോപണത്തില്‍ നടന്‍ വിജയ്ക്ക് ക്ലീന്‍ചീറ്റ്

New Update

ചെന്നൈ: നടന്‍ വിജയ് ആദായനികുതി വെട്ടിച്ചുവെന്ന ആരോപണത്തില്‍ ഇന്‍കംടാക്സ് അധികൃതരുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടന്‍ വിജയ് ആദായനികുതി വെട്ടിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമാണ് നടന് വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നല്‍കിയത്.

Advertisment

publive-image

വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ തുറന്നുകൊടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്‍റെ നെയ്‌വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

വിജയ് നായകനായ 'ബിഗില്‍' എന്ന സിനിമയുടെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.

ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു തിരച്ചില്‍ നടന്നത്.

income tax case
Advertisment