പൂര്‍ത്തിയാക്കാത്ത അതിര്‍ത്തി മതില്‍: ബൈഡന്‍ അമേരിക്കയെ നശിപ്പിച്ചുവെന്ന് ട്രംപ്

New Update

publive-image

ടെക്‌സസ്: പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌ന സങ്കീര്‍ണ്ണമായിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ്, ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടും ജൂണ്‍ 30ന് ബുധനാഴ്ച സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആരോപിച്ചു. അതിര്‍ത്തി സീല്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം ഇന്ന് സുരക്ഷാ ഭീഷിണി നേരിടുകയാണ് ഗവര്‍ണ്ണര്‍ പറഞ്ഞു.

Advertisment

ടെക്‌സസ്-മെക്‌സിക്കൊ അതിര്‍ത്തി പ്രദേശമായ റിയൊ ഗ്രാന്റിയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ട്രംപ്. കമല ഹാരിസ് ടെക്‌സസ് അതിര്‍ത്തിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കൂടെയില്ലായിരുന്ന ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ട്രംപിനോടൊപ്പം അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു.
അതിര്‍ത്തി സംരക്ഷിക്കുന്നതിന് മറ്റേതോ അമേരിക്കന്‍ പ്രസിഡന്റ് ചെയതതിനേക്കാള്‍ ശക്തമായ നടപടികള്‍, മതില്‍ നിര്‍മ്മാണം ഉള്‍പ്പെടെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനം ഉണ്ട് - ട്രംപ് പറഞ്ഞു.

അതിര്‍ത്തിയില്‍ മതില്‍ കെട്ടിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന സ്റ്റേറ്റ് ട്രൂപ്പര്‍മാരുടേയും, സുരക്ഷാ ഉദ്യോഗസ്ഥരുടേയും പ്രവാഹം കുറക്കാമായിരുന്നുവെന്നും, ടെക്‌സസ് ഖജനാവില്‍ നിന്നും ഭീമമായ തുക ഇതിനു വേണ്ടി ചെലവഴിക്കേണ്ടിവരികയില്ലായിരുന്നുവെന്നും, ഇതിന് ബൈഡന്‍ ഉത്തരവാദിയാണെന്നും ഇരുവരും അതിരൂക്ഷമായ സ്വരത്തില്‍ പ്രതികരിച്ചു.

രണ്ട് ദശാബ്ദത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വര്‍ദ്ധിച്ച അഭയാര്‍ത്ഥി പ്രവാഹമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിനെ കാര്യക്ഷമമായി നേരിടുന്നതിന് ചുമതലപ്പെടുത്തിയ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ദൗത്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തിയുടെ അമേരിക്കയിലേക്ക് പ്രവഹിക്കുന്ന മയക്കുമരുന്ന് അമേരിക്കന്‍ ജനതയുടെ നാശത്തിനു വഴിവെക്കുമെന്നും ട്രംപ് കൂട്ടിചേര്‍ത്തു.

Advertisment