Advertisment

ഇ ലേണിങ്: കുവൈറ്റില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ തിരക്ക് വര്‍ധിക്കുന്നു; ലഭ്യതക്കുറവാണ് വെല്ലുവിളിയെന്ന് കച്ചവടക്കാര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: ഇ-ലേണിങ്ങിന് വേണ്ട ലാപ്‌ടോപ്പ്, ഐപാഡ് തുടങ്ങിയവ വാങ്ങാന്‍ തിരക്കുകള്‍ വര്‍ധിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അധികം എത്താത്തതാണ് നിലവില്‍ നേരിടുന്ന വെല്ലുവിളിയെന്ന് കച്ചവടക്കാര്‍ പറയുന്നു.

വിദൂര വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഡിവൈസുകളുടെ വില കെ.ഡി 120 മുതല്‍ കെ.ഡി 135 വരെയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

Advertisment