Advertisment

തിരിച്ചുവരവിന് ഒരുങ്ങി ഇന്ത്യ; രണ്ടാം ടി20 നാളെ ഓക്ക്‌ലാന്‍ഡില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ആദ്യ മത്സരത്തിലേറ്റ നാണംകെട്ട പരാജയത്തിന് പകരം വീട്ടാനാകും ഇന്ത്യ നാളെ ഓക്‌ലൻഡിൽ ഇറങ്ങുക. ഇന്ത്യൻ സമയം രാവിലെ 11.30നാണ് മത്സരം.

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ടാമങ്കത്തില്‍ ജയിച്ചേ തീരൂവെനന് അഗ്നിപരീക്ഷയുമായാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. തികച്ചും ഏകപക്ഷീയമായ ആദ്യ മല്‍സരത്തില്‍ 80 റണ്‍സിനാണ് കിവീസ് ഇന്ത്യയെ കെട്ടുകെട്ടിച്ചത്.

ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയില്ല. ഇതുവരെ നടന്ന ഒമ്പത് ടി20കളില്‍ ഏഴിലും ജയം കിവീസിനായിരുന്നു. വെറും രണ്ടു കളികളില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലെ ചരിത്രവും ഇന്ത്യയെ ഭയപ്പെടുത്തുന്നതാണ്. ഇവിടെ കളിച്ച മൂന്നു ട്വന്റി20കളിലും ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

രോഹിത് ശർമ്മയും ശിഖർ ധവാനും തന്നെയാകും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. കോഹ്‍ലിക്ക് പകരം മൂന്നാമനായി യുവതാരം വിജയ് ശങ്കർ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയെങ്കിലും സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ ഇറക്കാൻ തീരുമാനിക്കുകയാണെങ്കിൽ ശുഭ്മാൻ ഗില്ലിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമുണ്ടെങ്കിലും വിക്കറ്റിന് പിന്നിൽ ധോണിയാകും ഗ്ലൗസണിയുക. കാർത്തിക്കിന് പകരം കേദാർ ജാദവിന് അവസരം നൽകാനുള്ള സാധ്യതയുമുണ്ട്.

ഓൾറൗണ്ടർമാരായി പാണ്ഡ്യ സഹോദരന്മാർ എത്തുമ്പോൾ ബോളിങ് നിരയിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ അടിവാങ്ങികൂട്ടിയ പേസ് ബൗളർമാരിൽ യുവതാരം ഖലീൽ അഹമ്മദിന് പകരം സിദ്ധാർത്ഥ് കൗൾ ടീമിലെത്തിയേക്കും.

Advertisment