Advertisment

ശ്രീലങ്കയ്‌ക്കെതിരെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ നയിക്കും? ടീമിലിടം ഏറെക്കുറെ ഉറപ്പിച്ച് സഞ്ജു സാംസണും

New Update

publive-image

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ ഇന്നും, നാളെയും നടക്കുന്ന ട്വന്റി 20 മത്സരങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, പൃഥി ഷാ, സൂര്യകുമാര്‍ യാദവ്, കൃഷ്ണപ്പ ഗൗതം, മനീഷ് പാണ്ഡെ, യുസ്വേന്ദ്ര ചാഹല്‍, ദീപക് ചഹര്‍, എന്നിവര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ശിഖര്‍ ധവാന്‍ ഇന്ന് കളിച്ചേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, ഋതുരാജ് ഗ്വെയ്ക്ക്വാദ്, സഞ്ജു സാംസണ്‍, ചേതന്‍ സ്‌ക്കറിയ,  കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി, രാഹുല്‍ ചഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ ടീമിലിടം നേടാന്‍ സാധ്യതയേറി.

Advertisment