Advertisment

കോവിഡ് ബാധിച്ച അഞ്ച് ഹോക്കി താരങ്ങളെ കൂടി ആശുപത്രിയിലേക്ക് മാറ്റി; ആശങ്കപ്പെടാനില്ലെന്ന് സായി

New Update

കോവിഡ് പോസിറ്റീവായ അഞ്ച് ഇന്ത്യന്‍ ഹോക്കി താരങ്ങളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് ഇതെന്ന് സായി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ സ്‌ട്രൈക്കര്‍ മന്ദീപ് സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Advertisment

publive-image

രക്തത്തിലെ ഓക്‌സിജന്റ് അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് മന്ദീപിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എസ് സ്പാര്‍ഷ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് മന്ദീപിനെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മറ്റ് അഞ്ച് താരങ്ങളെ കൂടി ആശുപത്രിയിലേക്ക് മാറ്റി.

നായകന്‍ മന്‍പ്രീത് സിങ്, ഡിഫന്റര്‍ സുരേന്ദര്‍ കുമാര്‍, ജാസ്‌കരന്‍ സിങ്, ഡ്രാഗ് ഫഌക്കര്‍ വരുണ്‍ കുമാര്‍, ഗോള്‍ കീപ്പര്‍ ക്രിഷന്‍ ബഹ്ദൂര്‍ എന്നിവരെയാണ് മന്ദീപിനെ കൂടാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കളിക്കാര്‍ക്ക് എല്ലാ ചികിത്സയും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രിയിലേക്കേ് മാറ്റിയത്. ആറ് കളിക്കാരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് സായ് അറിയിച്ചു.

കോവിഡ് ഇടവേളയ്ക്ക് ശേഷം നാഷണല്‍ ക്യാംപില്‍ ചേരുന്നതിനായി എത്തിയപ്പോഴാണ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ക്യാംപിന് മുന്‍പായി കളിക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

തങ്ങളുടെ നാട്ടില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിയ സമയമാവണം കളിക്കാര്‍ക്ക് കോവിഡ് ബാധയേറ്റത് എന്നാണ് സായിയുടെ വിലയിരുത്തല്‍.

sports news indain hocky players
Advertisment