Advertisment

ഐടി മേഖലയിൽ ഉടന്‍ ഉണ്ടാകുന്നത് ഒരു ലക്ഷം അവസരങ്ങള്‍ ! ഇന്‍ഫോസിസില്‍ ഇരുപതിനായിരവും എച്ച്‌സിഎല്ലില്‍ 15000 വും നിയമനങ്ങള്‍ ഉടന്‍ ! മറ്റ് കമ്പനികളും വലിയ തോതിലുള്ള നിയമനത്തിന് തയ്യാറെടുക്കുന്നു

New Update

ഡല്‍ഹി: രാജ്യത്തെ ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ തോതില്‍ നിയമനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍നിര കമ്പനികള്‍ ഒരു ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനികള്‍ പലതും ക്ലയന്റ് കമ്പനികളില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്നതു മൂലമാണ് ഐടി മേഖലയിലെ ജോലി സാധ്യത വര്‍ധിക്കുന്നത്.

Advertisment

publive-image

ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ക്ലയന്റ് കമ്പനികള്‍ ഔട്ട്‌സോഴ്‌സിന് പ്രധാന്യം നല്‍കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടും ഐടി കമ്പനികള്‍ കൂടുതല്‍ പേരെ നിയമിക്കും. നിയമനങ്ങള്‍ വേഗത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവച്ചിരുന്ന ഈ കമ്പനികള്‍ ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ വേഗത്തില്‍ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം.

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന് ഈ വര്‍ഷം നാല്‍പ്പതിനായിരത്തോളം പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫോസിസ് ഇരുപതിനായിരം റിക്രൂട്ട്‌മെന്റുകളും എച്ച്‌സിഎല്‍ 15000 നിയമനങ്ങളും നടത്തും. കോഗ്നിസന്റ് 15 ആയിരം നിയമനങ്ങൾക്കും തയ്യാറെടുക്കുന്നു.

കോവിഡ് -19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചില ഇടത്തരം ഐടി കമ്പനികൾ പുതിയ നിയമനങ്ങള്‍ നടത്തുന്നത് നിര്‍ത്തിവച്ചിരുന്നു. ഇവ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മൂന്നുമാസമായി റിക്രൂട്ട്‌മെന്റുകള്‍ നടക്കാതിരുന്നത് മൂലം ഐടി കമ്പനികളുടെ വരുമാനം കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടതു മൂലമാണ് നിര്‍ത്തിവച്ചിരുന്ന റിക്രൂട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചത്.

it companies
Advertisment