Advertisment

മൂന്നാറിന്റെ മടിത്തട്ടിലേക്ക്‌ ഇനി ചൂളം വിളിയുമായി തീവണ്ടികളെത്തും ; ട്രയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി ഉദ്യോഗസ്ഥ സംഘം മൂന്നാറില്‍ പരിശോധന നടത്തി

New Update

ഇടുക്കി:  ട്രയിന്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ തേടി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം മൂന്നാറില്‍ പരിശോധന നടത്തി. 1924 -ല്‍ ഉണ്ടായ വെള്ളപൊക്കത്തിന് മുമ്പുവരെ മൂന്നാറില്‍ റെയില്‍വേ ഉണ്ടായിരുന്നു.

Advertisment

publive-image

മൂന്നാറില്‍ നിന്നുള്ള ചരക്കുഗതാഗതം സുഗമമാക്കാന്‍ മോണോ റയില്‍ സംവിധാനമാണ് അന്ന് ഉപയോഗിച്ചിരുന്നത്. പിന്നീട് ആവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകളും സര്‍വ്വീസ് നടത്തിയിരുന്നു. ഈ സംവിധാനം 1924 -ലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. പരിശോധന റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് സമര്‍പ്പിക്കും.

തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വിശദമായ പഠനം നടത്തും. ഹിമാലയം റെയില്‍വേ മാതൃക പോലെ ഹ്രസ്വദൂരയാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മൂന്നാറിന്റെ മുഖഛായ തന്നെ മാറുന്ന രീതിയില്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു

Advertisment