Advertisment

അടുത്ത കാലത്തൊന്നും രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയ്ക്ക് പുനരാരംഭിക്കാൻ സാധ്യതയില്ല;  സർവീസുകൾ പുനരാരംഭിക്കുന്നതിലെ അനിശ്ചിതത്വം വ്യക്തമാക്കി റെയില്‍വെ

New Update

ഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉടനെയൊന്നും പഴയരീതിയില്‍ ആകില്ലെന്ന സൂചന നല്‍കി ഇന്ത്യന്‍ റയില്‍വെ. ഈയടുത്ത കാലത്തൊന്നും രാജ്യത്ത് ട്രെയിന്‍സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക് പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്നാണ് റയില്‍വെ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

publive-image

കൊവിഡിന്റെ വ്യാപനത്തിന്റെ പശ്ചാതകാലത്തിൽ ഓഗസ്റ്റ് 12 വരെയുള്ള സാധാരണ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയിൽവേ സർവീസുകൾ പുനരാരംഭിക്കുന്നതിലെ അനിശ്ചിതത്വം വ്യക്തമാക്കുന്നത്.

കൊറോണ വൈറസിന്റെ സാഹചര്യത്തിൽ അടുത്ത കാലത്തൊന്നും രാജ്യത്തെ എല്ലാ ട്രെയിനുകളും ഓടിക്കാൻ കഴിഞ്ഞേക്കില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ആളുകൾ തിരിച്ചെത്തുന്നുണ്ട്. സാമ്പത്തിക അവസ്ഥ മെച്ചപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വ്യാപനം തുടരുകയും സ്‌പെഷ്യല്‍ ട്രെയനുകള്‍ സാധാരണ സര്‍വീസുകള്‍ എന്ന് പുനരാംരഭിക്കാന്‍ കഴിയും എന്ന അനിശ്ചിതത്വവും തുടരന്നുതിനാലാണ് എല്ലാ യാത്രാ ടിക്കറ്റുകളും റദ്ദാക്കി തുക തിരിച്ചു നല്‍കുന്നതെന്ന് റയില്‍വെ അറിയിച്ചു. ലോക്ഡൗണിന് മുമ്പ് ദിവസവും 12000 ട്രയിനുകള്‍ റെയിൽവേ ഓടിച്ചിരുന്നു. രണ്ട് കോടിയിലേറെ യാത്രക്കാരായിരുന്നു ദിവസവും റയില്‍വെയെ ആശ്രയിച്ചിരുന്നത്.

train service latest news covid 19 lock down corona virus all news indian raiway
Advertisment