Advertisment

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ നയാഗ്രയിൽ ത്രിവർണ്ണം ഒരുക്കി കാനഡയും

New Update

publive-image

Advertisment

ഒട്ടാവാ: ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കാനഡയും പങ്കുചേർന്നു. മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി.

കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നയാഗ്രയിൽ ത്രിവർണ്ണം തെളിഞ്ഞത്. നയാഗ്ര ഫോള്‍സ് ഇല്യുമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മീഷനും സിറ്റി ഓഫ് ഓഫ് നയാഗ്ര ഫോള്‍സും സംയുക്തമായാണ് വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണങ്ങള്‍ ഒരുക്കിയത്. മാത്രമല്ല അവിടെ ഇന്ത്യൻ പതാകയും ഉയർത്തി.

ഇൻഡോ-കാനഡ ആര്‍ട്ട്‌സ് കൗണ്‍സിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ടൊറന്റോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് പതാക ഉയര്‍ത്തിയത്. ടൊറന്റോ സിറ്റി ഹാളിലും പതാക ഉയർത്തൽ നടന്നു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. ഇന്ത്യയും കാനഡയും തമ്മില്‍ ദീര്‍ഘവും ശക്തവും ഊര്‍ജസ്വലതയുമുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

independence day celebration
Advertisment