വടകരയില്‍ വ്യാപക സംഘര്‍ഷം; സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, April 21, 2019

വടകര: കൊട്ടിക്കലാശതത്തിനിടെ വടകരയില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി. മേപ്പയൂര്‍ ബസ്റ്റാന്‍റിന് സമീപം പ്രചാരണം നടത്തുന്നതിനിടെയാണ് നസീറിനെ കയ്യേറ്റം ചെയ്തത്.

മര്‍ദ്ദിക്കുകയും പ്രചാരണം തടസ്സപ്പെടുത്തിയെന്നും മേപ്പയൂര്‍ പൊലീസില്‍ സിഒടി നസീര്‍ പരാതിപ്പെട്ടു.

ഇന്നലയും ഇവിടെ പ്രചാരണത്തിനെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നും പരാതിയില്‍ നാസര്‍ ആരോപിച്ചു. പരാതി കിട്ടിയതായിമേപ്പയൂര്‍ പൊലീസ് അറിയിച്ചു.സംഘഷത്തിനെ തുടര്‍ന്ന് നസീര്‍ വടക ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.

×