Advertisment

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായേക്കാമെന്ന് യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്

New Update

വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമായേക്കാമെന്ന് യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. എന്നാല്‍ ഇരുരാ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായേക്കില്ല എന്നുംരഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കീഴിലുള്ള ഇന്ത്യ പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ മുന്‍കാലത്തേക്കാളും അധികം സൈന്യത്തെ ഉപയോഗിച്ച്‌ നേരിടുന്നതാണ് ഗുരുതര പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കാം എന്ന് സൂചന നല്‍കിയിരിക്കുന്നത്.

രണ്ട് അണുവായുധ രാജ്യങ്ങളും തമ്മിലുളള ആശങ്കകള്‍ കശ്മീരിലെ സംഘര്‍ഷങ്ങളിലൂടെയും ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലെ ഭീകരാക്രമണങ്ങളിലുടെയും വര്‍ധിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇരുരാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മീഷണര്‍മാരെ പിന്‍വലിച്ചിരുന്നു. നിലവില്‍ രണ്ടിട്തും ഹൈക്കമ്മീഷണര്‍മാരില്ല.

Advertisment