Advertisment

സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 165 റണ്‍സ്; ക്രുണാലിന് 4 വിക്കറ്റ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

Advertisment

ഓസ്‌ട്രേലിയെക്കെതിരായ ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 165 റണ്‍സ്. ഓസീസ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. നാല് ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ്ങായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. ട്വന്റി20 കരിയറിലെ ക്രുണാലിന്റെ മികച്ച ബൗളിങ് പ്രകടനമാണിത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി ഓപ്പണിങ് വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ടും ആരോണ്‍ ഫിഞ്ചും 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ 33 റണ്‍സുമായി ഷോര്‍ട്ടും പുറത്തായി. അടുത്ത പന്തില്‍ മക്‌ഡെര്‍മോട്ടിനേയും (പൂജ്യം) ക്രുണാല്‍ തിരിച്ചയച്ചു.

16 പന്തില്‍ രണ്ടു ബൗണ്ടറിയടക്കം 13 റണ്‍സെടുത്ത മാക്‌സ്‌വെല്ലായിരുന്നു ക്രുണാലിന്റെ അടുത്ത ഇര. ഇതോടെ നാല് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലായി ഓസീസ്. തന്റെ നാലാം ഓവറില്‍ അലക്‌സ് കറേയേയും പുറത്താക്കി ക്രുണാല്‍ നാല് വിക്കറ്റ് നേട്ടത്തിലെത്തി. 13 റണ്‍സെടുത്ത ക്രിസ് ലിന്നിനെ ബുംറ നേരിട്ടുള്ള ഏറില്‍ ബുംറ റണ്‍ഔട്ടാക്കി. 25 റണ്‍സുമായി സ്‌റ്റോയിന്‍സും 13 റണ്‍സോടെ കോള്‍ട്ടര്‍നീലും പുറത്താകാതെ നിന്നു.

Advertisment