Advertisment

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കമെന്ന് പോണ്ടിങ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

പെര്‍ത്ത്: ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പെര്‍ത്താണ് വേദിയാവുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഈ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കമെന്നു മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ റിക്കി പോണ്ടിങ് പറയുന്നു.

അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 31 റണ്‍സാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തുവിട്ടത്. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 10നു മുന്നിലെത്തുകയും ചെയ്തിരുന്നു.

പെര്‍ത്തില്‍ നടന്ന അടുത്ത ടെസ്റ്റ് ഓസ്‌ട്രേലിയയുടെ ശൈലിക്ക് കൂടുതല്‍ യോജിക്കുന്നതാണെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി. ഇന്ത്യക്കു അവിടെ ഓസീസിനേക്കാള്‍ നന്നായി കളിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. പെര്‍ത്തില്‍ ഓസ്‌ട്രേലിയ ശക്തമായി തിരിച്ചുവന്നേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. പിഴവുകള്‍ തിരുത്തി കഠിനാധ്വാനം നടത്തിയാല്‍ പെര്‍ത്തില്‍ ഇന്ത്യക്കു തിരിച്ചടിക്കാനാവൂയെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റില്‍ ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും രണ്ടാം ടെസ്റ്റിലും ഇതേ ടീമിനെ തന്നെ നിലനിര്‍ത്തണമന്ന് പോണ്ടിങ് ആവശ്യപ്പെട്ടു. ഒരു ടെസ്റ്റില്‍ ഫ്‌ളോപ്പായതു കൊണ്ടു മാത്രം ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ശരിയല്ല. ആദ്യ ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി ഫ്‌ളോപ്പായി മാറിയ ആരോണ്‍ ഫിഞ്ചിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു.

 

Advertisment