Advertisment

ഫില്‍ ഹ്യൂഗ്‌സിനും ഡീന്‍ ജോണ്‍സിനും ആദരമര്‍പ്പിച്ച് ഇന്ത്യ, ഓസ്‌ട്രേലിയ താരങ്ങള്‍

New Update

publive-image

Advertisment

സിഡ്‌നി: പരമ്പരയിലെ ആദ്യ ഏകദിനത്തിന് മുമ്പ് അന്തരിച്ച മുന്‍ ഓസീസ് താരങ്ങളായ ഫില്‍ ഹ്യൂഗ്‌സിനും ഡീന്‍ ജോണ്‍സിനും ആദരമര്‍പ്പിച്ച് ഇന്ത്യ, ഓസ്‌ട്രേലിയ ടീം അംഗങ്ങള്‍. മത്സരത്തിന് മുമ്പ് ഇരു ടീമിലെയും താരങ്ങള്‍ ഒരു മിനിറ്റ് മൗനമാചരിച്ചു. കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്.

ഫില്‍ ഹ്യൂഗ്‌സിന്റെ ആറാം ചരമദിനമായിരുന്നു വെള്ളിയാഴ്ച. സെപ്തംബര്‍ 24നാണ് ഡീന്‍ ജോണ്‍സ് അന്തരിച്ചത്. 2014 നവംബര്‍ 25-ന് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് പേസ് ബൗളര്‍ സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്കു പിന്നില്‍ ഇടിച്ച് ഫില്‍ ഹ്യൂസിന് പരിക്കേല്‍ക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 27-ാം തീയതി ഹ്യൂസ് ഈ ലോകത്തോട് വിടപറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഡീന്‍ ജോണ്‍സിന്റെ അന്ത്യം. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം. ഐ.പി.എല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തിനൊപ്പമായിരുന്നു ഡീന്‍ ജോണ്‍സ് മുംബൈയിലുണ്ടായിരുന്നത്.

Advertisment