Advertisment

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ഇന്ന്

New Update

Image result for ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്

Advertisment

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ഇന്ന് ബെര്‍മിങ്ങാമില്‍ തുടക്കമാകും. ഇംഗ്ലണ്ട് ടൂറില്‍ ഏകദിന പരമ്ബര ജയിച്ച ഇന്ത്യയും ട്വന്‍ടി ട്വന്‍ടി ജയിച്ച ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ്.

ബാറ്റിംഗില്‍ മികച്ച ഓപ്പണിംഗ് കോന്പിനേഷന്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ ടീമിനെ ഏറെ വിഷമിപ്പിക്കുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരന്പരയ്ക്ക് ഇന്ന് തുടക്കമാകുമ്ബോള്‍ ഇന്ത്യന്‍ ടീമിന് വെല്ലുവിളി കൂടിയാണ്.

Image result for ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയാണ് പ്രധാന വെല്ലുവിളി. അതില്‍ തന്നെ മികച്ച ഒരു ഓപ്പണിഗ് കോമ്ബിനേഷന്‍ കണ്ടെത്തുന്നാണ് ടീം മാനേജ്മെന്‍റ് നേരിടുന്ന പ്രധാന വെല്ലുവിളി.

Image result for ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്

ടെസ്റ്റ് താരമായ ചേതേശ്വര്‍ പൂജാര മാസങ്ങള്‍ക്ക് മുന്നെ ഇംഗ്ലണ്ടിലെത്തി കൗണ്ടി കളിക്കുന്നുണ്ടെങ്കിലും പരിശീലനമത്സരത്തില്‍ ഒന്നില്‍ പോലും അര്‍ധശകതം കണ്ടെത്താന്‍ പൂജാരയ്ക്ക് ക‍ഴിഞ്ഞിട്ടില്ല.

ഓപ്പണര്‍ ശിഖര്‍ ധവാനും ഫോം ഔട്ടിലാണെന്നതും ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. ബൗളിംഗ് നിര ഇന്ത്യയ്ക്ക് അല്‍പം ആശ്വാസം പകരുന്നുണ്ട്.

Image result for ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന്

പേസ് ബൗളിംഗിനെ പിന്തുണക്കുന്ന പിച്ചില്‍ ഷമിയും, ഇഷാന്ത് ശര്‍മും, ഉമേഷ് യാദവും ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെ. എന്നാല്‍ ബംമ്രയും, ഭുവനേശ്വര്‍ കുമാറും ഇല്ല എന്നതാണ് ബൗളിംഗ് സ്വാഡിന്‍റെ പോരായ്മ.

രണ്ടാം ടെസ്റ്റില്‍ ബുമ്ര തിരിച്ചെത്തിയേക്കുമെന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്, എന്നാല്‍ ഇംഗ്ലണ്ടിന്‍റെ മികച്ച നിരയാണ് ഇന്ത്യയ്ക്കെതിരെ അണിനിരക്കുന്നത്. അതേ സമയം ഇംഗ്ലീഷ് പേസ് നിര ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് കടുത്ത പരീക്ഷമം തന്നെയാകും

Advertisment