Advertisment

സാഫ് അണ്ടര്‍-15 ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

കൊൽക്കത്ത: അ​ണ്ട​ർ-15 സാ​ഫ് ക​പ്പ് കി​രീ​ടം ഇ​ന്ത്യ​ക്ക്. ശനിയാഴ്ച കൊൽക്കത്തയിൽ ന​ട​ന്ന കലാശപ്പോ​രാ​ട്ട​ത്തി​ൽ നേ​പ്പാ​ളി​നെ കീഴടക്കിയാണ് ഇ​ന്ത്യ​ൻ കൗമാരപ്പട ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. നേ​പ്പാ​ളി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​നാ​ണ് ഇ​ന്ത്യ തറപറ്റിച്ചത്.

ഹാ​ട്രി​ക്കു​മാ​യി ശ്രീ​ദ​ർ​ത്ത് ആ​ണ് ഇ​ന്ത്യ​യു​ടെ മി​ക​ച്ച താ​ര​മാ​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ ആ​യി​രു​ന്നു ശ്രീ​ദ​ർ​ത്തി​ന്‍റെ ഹാ​ട്രി​ക്. മ​ഹേ​സ​ണ്‍, അ​മ​ന്ദീ​പ്, സി​ബ​ജി​ത്, ഹി​മാ​ൻ​ഷ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കു വേണ്ടി ഗോൾ സ്കോർ ചെയ്തത്.

നേ​ര​ത്തെ, റൗണ്ട് റോബിൻ ലീഗിൽ നാലു മത്സരവും ജയിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. അതേസമയം നാലിൽ മൂന്നു മത്സരവും ജയിച്ചാണ് നേപ്പാൾ ഫൈനൽ പോരാട്ടത്തിന് അർഹത നേടിയത്.

Advertisment