Advertisment

ഭൂമിയല്ല, ഹൃദയങ്ങള്‍ കീഴടക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്; എന്നാല്‍ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല; ആരുടെയും ഭൂമി പിടിച്ചെടുത്ത ചരിത്രം രാജ്യത്തിനില്ല: രാജ്‌നാഥ് സിംഗ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഹൃദയങ്ങള്‍ കീഴടക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മറിച്ച് ഭൂമി കീഴടക്കുന്നതിലല്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു സൈനിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളെ അക്രമിക്കുന്നതില്‍ ഇന്ത്യ വിശ്വസിക്കുന്നില്ല. എന്നാല്‍ സ്വയംപ്രതിരോധത്തിന് ചെയ്യേണ്ടതെല്ലാം ചെയ്യും. ആരുടെയും ഭൂമി ഇന്ത്യ പിടിച്ചെടുത്തിട്ടില്ലെന്ന് ചരിത്രം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

ശത്രുരാജ്യ അക്രമത്തിന് മുതിര്‍ന്നാല്‍ ഉചിതമായ മറുപടി നല്‍കും. ദേശീയ സുരക്ഷാ വിഷയത്തില്‍ എന്തു ചെയ്താലും അത് സ്വയം പ്രതിരോധത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment