Advertisment

കോവിഡിന്റെ അതീവ അപകടകാരിയായ ജനിതകമാറ്റങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നു; അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് രാജ്യത്ത് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

New Update

കൊച്ചി: അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് രാജ്യത്ത് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ രാജ്യത്തേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിയമങ്ങള്‍ ബാധകമാകും.

Advertisment

publive-image

കോവിഡിന്റെ ജനിതകമാറ്റമായ SARS-CoV-2 എന്ന അതീവ മാരക വൈറസ് ഇന്ത്യയിലും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗരേഖ. ബ്രിട്ടണ്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ക്കോ എല്ലെങ്കില്‍ ഇവിടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന രീതിയില്‍ ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്കോ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്.

നിലവില്‍ ഫെബ്രുവരി 28വരെ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വ്വീസുകളെല്ലാം ബയോ-കുമിളകള്‍ക്കുള്ളിലായും സജ്ജീകരിച്ചിട്ടുണ്ട്.

    1. കേന്ദ്ര വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശം പ്രകാരം ബ്രിട്ടണ്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നൊഴികെ ഇന്ത്യയിലെത്തുന്നവര്‍ യാത്രക്ക് മുമ്പ് 'എയര്‍ സുവിധ' പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടതുണ്ട്.
    2. യാത്രക്കാരെല്ലാം ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ കുടുംബാംഗങ്ങളുടെ മരണ കാരണത്തിനാല്‍ യാത്ര ചെയ്യേണ്ടിവരുന്നവർക്ക് ഇളവുകള്‍ അനുവദിക്കും. ഇളവുകള്‍ക്കായി യാത്രക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും www.newdelhiairport.in ല്‍ രജിസ്റ്റര്‍ ചെയ്യേണം.
    3. 72 മണിക്കൂര്‍ മുമ്പ് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം മാത്രമാണ് സ്വീകരിക്കുന്നത്.
    4. യാത്ര നടത്തുന്നതിന് തൊട്ടുമുമ്പ് രോഗലക്ഷണങ്ങള്‍ കാട്ടുന്നവരെ വിമാനത്തിനുള്ളിലേക്ക് അനുവദിക്കില്ല. കടല്‍ മാര്‍ഗം രാജ്യത്തിന് പുറത്തുനിന്നും എത്തുന്നവര്‍ക്കും ഇതേ നിയമങ്ങള്‍ ബാധകമാണ്.
    5. ബ്രിട്ടണ്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കും നിയമങ്ങള്‍ ബാധകമാണ്. കോവിഡ് ജനിതകമാറ്റങ്ങള്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും എത്തിയവരോ അല്ലെങ്കില്‍ കണക്ഷന്‍ വിമാനം സ്വീകരിച്ചവരോ ഇതില്‍ ഉള്‍പ്പെടും.
    6. കണക്ഷന്‍ വിമാനത്തിനായി എട്ട് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍ലൈന്‍സുമായി ബന്ധപ്പെട്ടിരിക്കേണം.
    7. ബ്രിട്ടണ്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ അല്ലെങ്കില്‍ വിമാനം മാറിക്കയറുന്നവര്‍ 14 ദിവസം മുമ്പുള്ള യാത്രാ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്.
    8. ജനിതകമാറ്റം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ വിമാനത്താവളത്തില്‍ മോളിക്യുലാര്‍ ടെസ്റ്റിന് വിധേയരാകേണം. പരിശോധനയുടെ ചെലവ് യാത്രക്കാരില്‍ നിന്നാണ് ഈടാക്കുന്നത്.
    9. അന്താരാഷ്ട്ര യാത്രക്കാര്‍ക്കാര്‍ക്ക് അതാത് വിമാനത്താവള അധികൃതര്‍ ക്വാറന്റീന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കും.
    10. 14 ദിവസത്തിനുള്ളില്‍ തിരികെ പോകാനായി ഇന്ത്യയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ കോവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞാല്‍ അതാത് സംസ്ഥാന, ജില്ലാ ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മടങ്ങാന്‍ സാധിക്കും.
covid 19
Advertisment