Advertisment

ഇന്ത്യ ചൈന യുദ്ധം നടന്നത് 56 വർഷം മുൻപ്; നഷ്ട പരിഹാരം ലഭിച്ചത് ഇപ്പോൾ

New Update

Advertisment

ഇന്ത്യ-ചൈന യുദ്ധം നടന്ന്‌ 56 വര്‍ഷങ്ങള്‍ക്കു ശേഷം അരുണാചല്‍ പ്രദേശിലെ ഗ്രാമീണര്‍ക്ക് നഷ്ടപരിഹാരം. യുദ്ധകാലത്ത് ക്യാമ്പുകളും, ബങ്കറുകളും നിര്‍മ്മിക്കാന്‍ വേണ്ടി ഇന്ത്യന്‍ പട്ടാളം ഏറ്റെടുത്ത സ്ഥലങ്ങള്‍ക്കുള്ള നഷ്ടപരിഹാരമാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. 38 കോടിയോളം രൂപയാണ് നഷ്ടപരിഹാരത്തുകയായി ഗ്രാമീണര്‍ക്ക് ലഭിച്ചത്.

Image result for india china war

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും ചേര്‍ന്ന് പശ്ചിമ കാമെംഗ് ഗ്രാമനിവാസികള്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി.

Image result for india china war

37.73 കോടി രൂപ ഗ്രാമീണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലം ഗ്രാമത്തിന്റേതാണ്. ലഭിച്ച വലിയ തുക ഗ്രാമീണര്‍ക്കിടയില്‍ ജനങ്ങള്‍ വീതിക്കും, റിജിജു പറഞ്ഞു.

Image result for india china war

1962 നടന്ന യുദ്ധത്തില്‍ വ്യാപകമായി സ്ഥലം ഏറ്റെടുത്ത് ബങ്കറുകളും, റോഡുകളും മറ്റു നിര്‍മ്മാണങ്ങളും നടത്തിയിരുന്നു. ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജു വിന്റെ ജന്മസ്ഥലമാണ് പശ്ചിമ കാമെംഗ്.

Advertisment