Advertisment

'അവിടെ ഒരു സംഘട്ടനവും ഉണ്ടായില്ലേ? പിന്നെ എങ്ങനെ നമ്മുടെ ധിരജവാന്മാര്‍ രക്തസാക്ഷികളായി? ;ഇന്ത്യയുടെ അതിര്‍ത്തിയില്‍ ആരും കടന്നില്ലെന്ന പ്രധാനമന്ത്രിയുടെ വാദം ചോദ്യം ചെയ്ത് സിതാറാം യെച്ചൂരി

New Update

ഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ സംഘര്‍ഷ പശ്ചാത്താലത്തില്‍ വിളിച്ച സര്‍വക്ഷി യോഗത്തില്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ ആരും കടന്നില്ലെന്ന പ്രധാനമന്ത്രിയുടെ വാദം ചോദ്യം ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.

Advertisment

'അവിടെ ഒരു സംഘട്ടനവും ഉണ്ടായില്ലേ? പിന്നെ എങ്ങനെ നമ്മുടെ ധിരജവാന്മാര്‍ രക്തസാക്ഷികളായി? എന്തിനാണ് ഈ സര്‍വകക്ഷിയോഗം? യെച്ചൂരി ചോദിച്ചു.'

publive-image

20 ജവാന്മാര്‍ കൊല്ലപ്പെട്ട ലഡാക്കിലെ ഗല്‍വാന്‍ മേഖലയിലെ സംഘര്‍ഷ കാര്യം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിലായിരുന്നു ആരും അതിര്‍ത്തി കടന്നില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടമായില്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചത്.

ഞങ്ങളുടെ അതിര്‍ത്തിയില്‍ ആരും കടന്നിട്ടില്ല. ഒരു പോസ്റ്റും പിടിച്ചെടുത്തിട്ടില്ല. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (LAC) യില്‍ ചൈന ചെയ്ത കാര്യങ്ങളില്‍ രാജ്യം ഒന്നടങ്കം വേദിക്കുന്നു. ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പോസ്റ്റ് പിടിച്ചെടുത്തതായ വിമര്‍ശനങ്ങള്‍ നിഷേധിച്ചാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

'നമ്മുടെ 20 ധീരജവാന്മാര്‍ ലഡാക്കില്‍ രക്തസാക്ഷികളായി. പക്ഷെ അതിന് മുമ്പ് അവര്‍ ഭാരത മാതാവിന് നേരെ കണ്ണ് എറിയുന്നവരെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാന്‍ നമ്മുടെ സേന ഒരു സാഹചര്യവും ഒഴിവാക്കില്ല.'

നമ്മുടെ സായുധ സേനയെ സ്വതന്ത്രരാക്കി വിടുമ്പോള്‍ നയന്ത്രത്തിലൂടെ ചൈനയോട് ഞങ്ങളുടെ നിലപാട് വ്യക്തമാക്കുക കൂടി ചെയ്യുന്നു. ഇന്ത്യ സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നു. പക്ഷെ, നമ്മുടെ പരമാധികാരത്തെ എന്തുവിലകൊടുത്തു സംരക്ഷിച്ച് നിര്‍ത്തും.

നമ്മുടെ സൈന്യത്തിന്റെ ആധുനിക സൗകര്യങ്ങള്‍ കാരണം നിയന്ത്രണ രേഖയില്‍ ഞങ്ങളുടെ പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ നടക്കുന്ന എല്ലാകാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഈ വിശദീകരണത്തോടാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ ചോദ്യം. സര്‍വകക്ഷി യോഗത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ചും രാജ്യാതിര്‍ത്തി കാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നട്പടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചത്. അതേ സമയം തന്നെ അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതില്‍ സൈനിക ഇന്റലിജന്‍സില്‍ വീഴ്ച വന്നുവോ എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു.

pm modi all news india-china clash seetharam yechuri
Advertisment