Advertisment

മീൻ എണ്ണ ,മത്‌സ്യത്തീറ്റ കയറ്റുമതി - ഇന്ത്യയും ചൈനയും ധാരണാപത്രം ഒപ്പിട്ടു

author-image
അനൂപ്. R
Updated On
New Update

Advertisment

 

ന്യൂഡൽഹി : ചൈനയിലേക്കുള്ള മീൻ എണ്ണ , മത്സ്യത്തീറ്റ എന്നിവയുടെ കയറ്റുമതിക്കായുള്ള ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ടു . ഇവയുടെ ശുചിത്വവും പരിശോധനയും സംബന്ധിച്ച ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു . കേന്ദ്ര വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു .

ഇതോടെ ചൈനയുടെ മത്സ്യ വിപണിയിൽ ഇന്ത്യക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 143.29 ദശലക്ഷം ഡോളറിന്റെ മത്സ്യ എണ്ണയും 263.43 ദശലക്ഷം യുഎസ് ഡോളറിന്റെ മത്സ്യതീറ്റയുമാണ് ചൈന ഇറക്കുമതി ചെയ്യുന്നത് .

ഇത് കൂടാതെ ഇൻഡ്യയിൽ നിന്നും ചൈനയിലേക്കുള്ള പാലുൽപ്പന്നങ്ങൾ, സോയ ഉൽപ്പന്നങ്ങൾ , പഴങ്ങൾ, പച്ചക്കറികൾ, പുകയില, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപണന സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തി.

ഇവ പരിഹരിച്ചുകൊണ്ടു ഇരു രാജ്യങ്ങൾക്കുമിടയിൽ സന്തുലിതമായ വ്യാപാരം നടത്താനും യോഗത്തിൽ ധാരണയായി . കഴിഞ്ഞ 6 മാസത്തിനുള്ളിൽ ചൈനയിൽ നിന്നുള്ള ക്ലിയറൻസ് ലഭിക്കുന്ന രണ്ടാമത്തെ ഉൽപ്പന്നങ്ങളാണിത് . ഏതാനും മാസങ്ങൾക്കുമുമ്പ്, ചൈനയിലെ വുഹാനിൽ രണ്ട് രാജ്യങ്ങളുടെയെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ചൈനയിലേക്ക് ഇന്ത്യൻ അരി കയറ്റുമതി ചെയ്യാനുള്ള മാനദണ്ഡങ്ങൾക്ക് രുപം നൽകിയിരുന്നു.

Advertisment