Advertisment

നിറഞ്ഞു കവിഞ്ഞ് ഗല്‍വാന്‍ നദി; നിലനില്‍പ്പ് പ്രശ്‌നമായതോടെ ഗല്‍വാനില്‍ നിന്ന് ചൈനീസ് സേന പിന്‍വാങ്ങി; ജാഗ്രതയോടെ ഇന്ത്യന്‍ സൈന്യം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡൽഹി:  ഗൽവാൻ താഴ്‌വരയിൽനിന്ന് ചൈനീസ് സേന പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്‌. പ്രദേശത്തു നിന്നും ഇന്ത്യ – ചൈന സേനകൾ കുറച്ചു പിന്നോട്ടു പോയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് അറിയിച്ചത്‌.

Advertisment

publive-image

ഗൽവാനിലെ പട്രോൾ പോയിന്റ് 14ൽനിന്ന്, ഇരു സേനകൾ തമ്മിലുണ്ടായ ചർച്ചകളിലെ ധാരണപ്രകാരമാണ് പിൻമാറ്റം. ഏകദേശം രണ്ടു കിലോമീറ്ററോളം പിൻവാങ്ങിയെന്നാണ് വിവരം. ഇരു സേനകളും മുഖാമുഖം നിൽക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാറ്റം മാത്രമാണിതെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.

ഗൽവാൻ നദി കവിഞ്ഞൊഴുകുകയാണ്. ഇതു ചൈനീസ് സേന നിൽക്കുന്ന പ്രദേശത്തു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതും പിന്മാറ്റത്തിനു കാരണമാണ്. ഇന്ത്യൻ സേന മേഖലയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ പാംഗോങ്ങിലും മറ്റും ചൈനീസ് സേന പിൻവാങ്ങിയിട്ടില്ല.

latest news all news india-china clash india-china issues
Advertisment