Advertisment

ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം 'മുക്കി'; പ്രധാനമന്ത്രി എന്തിന് നുണ പറഞ്ഞെന്ന് രാഹുല്‍

New Update

ഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് നീക്കം ചെയ്തിരിക്കുന്നത്.

Advertisment

publive-image

അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഇത് ഉയര്‍ത്തിക്കാട്ടി മോദി നുണ പറയുകയായിരുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംംഗത്തുവന്നിരുന്നു.

publive-image

ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത്. എന്തിനാണ് പ്രധാനമന്ത്രി നുണ പറഞ്ഞത് എന്നായിരുന്നു റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

india-china india-china clash
Advertisment