Advertisment

ചൈനയ്ക്കെതിരെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ; ലാപ്‌ടോപ്പ്, ക്യാമറയടക്കം ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ

New Update

ഡല്‍ഹി:  ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള നീക്കങ്ങളുടെ ഭാ​ഗമായി ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

Advertisment

publive-image

ലാപ്‌ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചില സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യും. വാണിജ്യമന്ത്രാലയത്തില്‍ നിന്നുള്ള ശുപാര്‍ശ ഇപ്പോള്‍ ധനമന്ത്രാലയത്തിനു മുന്നിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്തുതന്നെ നിരക്കു വര്‍ധന സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണു സൂചന. ചൈനയില്‍ നിന്നു വന്‍തോതില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാൻ ലക്ഷ്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറുള്ള വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് അടുത്തിടെയായി ഇറക്കുമതി വര്‍ധിക്കുകയാണ്.

india-china clash india-china relation
Advertisment