Advertisment

ഇന്ത്യ-ചൈന സേനാ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു; സേനകള്‍ തമ്മില്‍ കൂടുതല്‍ സംഘര്‍ഷം പാടില്ലെന്ന് ധാരണ; നിലവിലെ സ്ഥിതി തുടരും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ അതിര്‍ത്തിയില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. സേനകള്‍ തമ്മില്‍ കൂടുതല്‍ സംഘര്‍ഷം പാടില്ലെന്നും തത്കാലം നിലവിലെ സ്ഥിതി തുടരാനും ധാരണയായി.

കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ നടന്ന ചര്‍ച്ച നാലു മണിക്കൂറോളം നീണ്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് ലഫ്. ജനറല്‍ ഹരീന്ദര്‍ സിങും ചൈനയെ പ്രതിനിധീകരിച്ച് മേജര്‍ ജനറല്‍ ലിയും ലിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു.

കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈനീസ് സേന പിന്മാറണമെന്നും മുന്‍ സ്ഥിതി തുടരണമെന്നും യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കും സിക്കിമിലും ഇന്ത്യ ദിവസേന നടത്തിയിരുന്ന പട്രോളിംഗ് ചൈന തടയരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.ഇന്ത്യന്‍ മേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തണമെന്ന് ചൈനയും ആവശ്യപ്പെട്ടു.

Advertisment