Advertisment

ഉത്തർ പ്രദേശിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു; രാജ്യത്ത് മരണസംഖ്യ 39 ആയി

New Update

ഡൽഹി : ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തി മരിച്ചു. സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന മരണമാണ് ഇത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 39 ആയി.

Advertisment

publive-image

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1400 ന് അടുത്തെത്തി. മഹാരാഷ്ട്രയിൽ മാത്രം 302 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന പതിനൊന്നാമത്തെ മരണമാണ് ഇന്നു പുലർച്ചെ ഉണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 146 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്ര, അന്ധ്രാപ്രദേശ് , ഡൽഹി, തമിഴ്‌നാട് , മധ്യപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഝാർഖണ്ഡിലും അസമിലും അദ്യ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മുബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത് ഏറെ ആശങ്കയ്ക്കിടയാക്കി.

ഹിമാചൽ പ്രദേശിൽ കർഫ്യൂ ഏപ്രിൽ 14 വരെ നീട്ടി. രാജ്യത്താകെ 42788 പേർക്ക് കൊവിഡ് പരിശോധന നടത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

uttar pradesh coronavirus
Advertisment