Advertisment

കൊവിഡ് കണക്കിൽ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്ത്; ഡൽഹി, മുംബൈ, ചെന്നൈ നഗരങ്ങളിൽ സ്ഥിതി അതീവ ഗുരുതരം

New Update

ഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാമതായി ഇന്ത്യ. വേർഡ് ഒ മീറ്ററിൻ്റെ കണക്കുപ്രകാരം 2,98,283 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് പിടിപ്പെട്ടത്.

Advertisment

publive-image

പതിനായിരത്തിലേറെ പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നു. ബ്രിട്ടനിൽ 2,91,409 കൊവിഡ് രോഗികളാണുള്ളത്. അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉള്ളത്. അമേരിക്കയിൽ 20.89 ലക്ഷം, ബ്രസീലിൽ 8.05 ലക്ഷം റഷ്യയിൽ 5.02 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.

ഇന്ത്യയിൽ മെയ് 24 മുതൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. അന്നേ ദിവസം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ കേവലം 18 ദിവസം കൊണ്ട്‌ നാലാം സ്ഥാനത്തെത്തി. കൊവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളെ ഇക്കാലയളവിൽ ഇന്ത്യ മറികടന്നു.

രണ്ടര മാസത്തിലേറെയായി രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനിടയിലാണ് ഇന്ത്യയിൽ കേസുകൾ ക്രമാതീതമായി വർധിക്കുന്നത്. മെയ് 25 ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ 500 ലേറെ പേർക്ക് മാത്രമാണ് രോഗമുണ്ടായിരുന്നത്. പത്തു പേരായിരുന്നു മരിച്ചത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി കൊവിഡ് കേസുകൾ ഗണ്യമായി വർധിക്കുകയാണ്. ഒമ്പതിനായിരത്തിലേറെ പുതിയ കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. മരണനിരക്കും ഏറുന്നു. ഇതുവരെ എണ്ണായിരത്തിലധികം പേരാണ് മരിച്ചത്. ഇതിൽ കൂടുതൽ പേരും മരിച്ചത് മഹാരാഷ്ടയിലും ഗുജറാത്തിലുമാണ്. 3438 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ഗുജറാത്തിൽ 1347 പേരും.

ഡൽഹി, മുംബൈ, ചെന്നൈ നഗരങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. തമിഴ്നാട്ടിൽ 36,841 പേർക്കും ഡൽഹിയിൽ 32,810 പേർക്കും രോഗമുണ്ട്.

covid 19 covid corona virus
Advertisment