Advertisment

എല്ലാ കണ്ണുകളും മാഞ്ചസ്റ്ററില്‍ ! ജയിച്ചാലും മഴമൂലം കളി നടന്നില്ലെങ്കിലും ഇന്ത്യ ഫൈനലില്‍ തന്നെ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ക്രിക്കറ്റ് പ്രേമികൾക്ക് ഇന്ന് നിർണ്ണായകനിമിഷങ്ങളാണ്. ലോകകപ്പ് 2019 നായി ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സെമിഫൈനൽ മത്സരം ഇപ്പോള്‍ നടക്കുന്നത് ഫുട്ബാളിന് പ്രസിദ്ധമായ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് മൈതാനത്ത് ഉച്ചയ്ക്ക് ഇന്ത്യൻ സമയം മൂന്നുമണിമുതലാണ്.

മഴ ഇന്നത്തെ മാച്ചിൽ വില്ലനാകാനുള്ള സാധ്യത കൂടുതലാണ്. മഴപെയ്യാനുള്ള സാദ്ധ്യത ഇന്നലെ 20% മായിരുന്നെങ്കിൽ ഇന്ന് 45 % മാണ്. മഴമൂലം കളിനടന്നില്ലെങ്കിൽ Reserve Day ആയ നാളെ ഈ മത്സരം വീണ്ടും നടത്തപ്പെടും. ലീഗ് റൗണ്ട് മത്സരങ്ങൾക്ക് റിസർവ് ഡേ ഇല്ലായിരുന്നു.

എന്നാൽ നാളെയും മഴയ്ക്കുള്ള സാദ്ധ്യത 50% ത്തിനും മുകളിലാണ്. അങ്ങനെവരുമ്പോൾ ഇന്ത്യ - ന്യൂസിലാൻഡ് മത്സരം നടക്കാതെവന്നാലും ഫൈനലിൽ ഇന്ത്യയാകും എത്തുക. കാരണം പോയിന്റ് നിലത്തന്നെ. ഇന്ത്യക്ക് 15 ഉം ന്യൂസീലാൻഡിന് 11 ഉം ആണ് പോയിന്റുകൾ.

publive-image

മത്സരത്തിൽ ഇന്ത്യയുടെ ഫോക്കസ് മുഴുവൻ ന്യൂസീലാൻഡിന്റെ തകർപ്പൻ ഫോമിലുള്ള One Man Armi ആയ ക്യാപ്റ്റൻ കെൻ വില്യംസണിലാണ്. അവരുടെ മികച്ച ബാറ്റ്‌സ്മാന്മാരായ റോസ് ടൈലർ ,മാർട്ടിൻ ഗുപ്റ്റിൽ ,ടോം ലോതം എന്നിവർ അത്രനല്ല ഫോമിലല്ല എന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.

തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ രോഹിത് ശർമ്മയിൽ നിന്ന് ഉജ്ജലമായ ഒരു തുടക്കമാണ് ഇന്ന് ടീമും ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിജയത്തിന് ഏറെ സഹായകമായ ഘടമാണത്.

ഇന്ത്യൻ ടീമിനും ക്രിക്കറ്റ് പ്രേമികൾക്കും വിജയശംസകൾ ..

world cup
Advertisment