Advertisment

കാര്യവട്ടം ഏകദിനം; വെസ്റ്റ് ഇൻഡീസിനെതിരെ 9 വിക്കറ്റിന് ഇന്ത്യയ്ക്ക് ജയം

New Update

publive-image

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയ വിജയം. വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം വെറും 14.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. 55 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറും അടക്കം പുറത്താകാതെ 63 റണ്‍സാണ് ശര്‍മ നേടിയത്. നായകന്‍ വിരാട് കോഹ്‌ലി 33 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. രണ്ടാം ഏകദിനം സമനിലയില്‍ പിരിയുകയായിരുന്നു.

Advertisment