Advertisment

ഇന്ത്യയുടെ കാലാള്‍പ്പടയ്ക്ക് ശക്തി പകരാനായി ടാങ്കുകളെ പ്രതിരോധിക്കുന്ന 3,000ത്തിലധികം മിസൈലുകള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഇന്ത്യയുടെ കാലാള്‍പ്പടയ്ക്ക് ശക്തി പകരാനായി ടാങ്കുകളെ പ്രതിരോധിക്കുന്ന 3,000ത്തിലധികം മിസൈലുകള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. മിലാന്‍ 2ടി എന്ന മിസൈലാണ് വാങ്ങാന്‍ പദ്ധതി. ഇത് വാങ്ങാനായി 1,000 കോടി രൂപയിലധികം വരുന്ന കരാറായിരിക്കും തയ്യാറാക്കുക. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നത തല യോഗത്തില്‍ ഇതേപ്പറ്റിയുള്ള ചര്‍ച്ച നടക്കും.

Advertisment

publive-image

ഇന്ത്യയുടെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും (ബി.ഡി.എല്‍) ഫ്രാന്‍സിലെ ഒരു കമ്പനിയും ചേര്‍ന്നാണ് ഈ മിസൈലുകള്‍ നിര്‍മ്മിക്കുന്നത്.

നിലവില്‍ ടാങ്കുകളെ പ്രതിരോധിക്കുന്ന 70,000 മിസൈലുകളുടെ ആവശ്യകത ഇന്ത്യയ്ക്കുണ്ട്. ഇത് കൂടാതെ 850 ലോഞ്ചറുകളും ഇന്ത്യയ്ക്ക് വേണം.

എന്‍.ഡി.എ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം വിദേശ രാജ്യങ്ങൡ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ വേണ്ടി നടത്താനിരുന്ന നിരവധി പദ്ധതികള്‍ റദ്ദാക്കിയിരുന്നു. ഇതിന് പകരം ഇന്ത്യയില്‍ തന്നെ ഇവ നിര്‍മ്മിക്കാനും പദ്ധതിയിട്ടു.

Advertisment