Advertisment

സൗദി ദേശീയ ദിനത്തില്‍ 'കോവിഡ് ഭടന്മാർക്ക് ആദരവ് ' : വ്യത്യസ്തമായ പരിപാടിയുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

New Update

publive-image

Advertisment

ജിദ്ദ: കൊറോണാ മഹാമാരിയുടെ ആകുലപശ്ചാത്തലത്തിൽ വന്നെത്തുന്ന തൊണ്ണൂറാമത്‌ സൗദി ദേശീയ ദിനം അടയാളപ്പെടുത്താൻ വ്യത്യസ്തവും കാലിക പ്രസക്തവുമായ പരിപാടിയുമായി ജിദ്ദയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം.

കൊറോണാ മഹാമാരിയെ അർപ്പണ ബോധത്തോടെ നേരിട്ട് സേവനം അർപ്പിച്ചു കൊണ്ടിരിക്കുന്നവരെ ചരിത്ര ദിനത്തിൽ ഫ്രറ്റേണിറ്റി ഫോറം ആദരിക്കും. ഈ വർഷത്തെ സൗദി ദേശീയ ദിനത്തിൽ കർമയോഗികളും ത്യാഗികളായ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു കൊണ്ടാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സെപ്റ്റംബർ 23 ആചരിക്കുന്നത്.

'കൊവിഡ് ഭടന്മാരെ ആദരിക്കുക' എന്ന തലക്കെട്ടില്‍ അരങ്ങേറുന്ന പരിപാടിയിൽ വെച്ച് ആരോഗ്യ-സേവന-സുരക്ഷാ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുകയും സൗദി അധികാരികളുടെയും സമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുമോദിക്കും.

കോവിഡ് മഹാമാരിയുടെ തീക്ഷ്ണ കാലഘട്ടത്തില്‍ അണുബാധാ സാധ്യത നിലനില്‍ക്കെ തന്നെ സ്വന്തത്തെ അവഗണിച്ച് സാമൂഹിക സേവന രംഗത്ത് സജീവമായവരെ സൗദി ദേശീയ ദിനത്തില്‍ അനുമോദിക്കുന്നത് ഒരു പ്രവാസി കൂട്ടായ്മയെന്ന നിലക്ക് ഈ നാടിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തലാണെന്ന് ഫോറം കമ്മിറ്റി വിലയിരുത്തി.

പടിഞ്ഞാറന്‍ പ്രവിശ്യയില്‍ തായിഫ്, ഖുന്ഫുദ, അല്‍ബാഹ, മക്ക, ജിദ്ദ, റാബിഖ്, മദീന, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഈ രംഗത്ത് ശ്രദ്ധേയരായവര്‍ക്ക് പ്രശംസാ പത്രങ്ങളും ഉപഹാരങ്ങളും കൈമാറും.

ദേശീയ ദിനത്തില്‍ പ്രശസ്തരെയും ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയവരെയും പങ്കെടുപ്പിച്ച്‌വെബ് മീറ്റിങ്ങും സംഘടിപ്പിക്കുന്നുണ്ട്. യോഗത്തില്‍ ജിദ്ദാ റീജ്യനല്‍ പ്രസിഡന്റ് ഫയാസുദ്ദിന്‍ അധ്യക്ഷത വഹിച്ചു.

ഇഖ്ബാല്‍ ചെമ്പന്‍, സയ്യിദലി കൊല്‍ക്കത്ത, മെഹ്ബൂബ് ഷെരീഫ് ചെന്നൈ, ആരിഫ് ജോക്കട്ടെ, മുഹമ്മദ് സാദിഖ് വഴിപ്പാറ സംസാരിച്ചു.

soudi news
Advertisment