Advertisment

ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം മലപ്പുറത്ത്ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു

New Update

ജിദ്ദ: വർഷങ്ങളായി ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം ഹജ്ജ് തീർത്ഥാടക ർക്കായി നാട്ടിൽ സംഘടിപ്പിക്കാറുള്ള ഹജ്ജ് ക്യാമ്പ് ഇത്തവണ യും അരങ്ങേറി. നാട്ടിൽ നിന്നും ഹജ്ജിനു വരുന്ന തീര്ഥാടകർക്കാ യുള്ള ക്യാമ്പ് കഴിന്ന ദിവസം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോ റിയത്തിലാണ് സംഘടിപ്പിച്ചത്.

Advertisment

publive-image

ഹജ്ജ് ക്യാമ്പ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസ്രുദീൻ എളമരം ഉൽഘടനം ചെയ്തു. ഹജ്ജ് യാത്ര ഉപകരണങ്ങളിൽ ഏറ്റ വും പ്രധാനപ്പെട്ടത് ഭക്തിയാണ് . സാത്താൻടെ കല്ലെറിയു ന്നതി നോടൊപ്പം സ്വച്ഛ താല്പര്യങ്ങളെയും തൂത്തെറിയാൻ നമുക്കാ വണം . എല്ലാ കെട്ടുപാടുകളെയും പൊട്ടിച്ചെരുന് നാം യാത്ര പോവുകയാണ് , കാര്യങ്ങൾ ഏറ്റെടുത്ത പടച്ച തമ്പുരാൻടെ അതിഥികളായി ലോക മുസ്ലിം സമ്മേളനത്തിന് തിരന്നെടുക്കപെട്ടവ രാണ് നാം . നമ്മുടെ യാത്ര അള്ളാഹുവിലേക്കാണെന്നും അദ്ദേഹം ഉണർത്തി .

publive-image

ഹജ്ജിനിടെ ആത്മാവ് എന്ന വിഷയത്തിൽ അബ്ദുൽ നാസർ ബാഖ വിയും , ഹജ്ജ് നിർവഹണം എന്ന വിഷയത്തിൽ ഇസ്മാ യിൽ പാണാവള്ളിയും ക്ലാസ്സെടുത്തു. ചടങ്ങിൽ ഫ്രട്ടേണിറ്റി ഫോറം ഇറക്കി യിട്ടുള്ള ഹജ്ജ് ഗൈഡ് ഈ വർഷത്തെ ഹജ്ജ് വോളണ്ടി യർ ട്രെയിനിങ് ഇൻചാർജ് റഹൂഫ് ചേരൂർ സമർപ്പിച്ചു.

publive-image

ബഷീർ ഈങ്ങാപ്പുഴ അധ്യക്ഷത വഹിച്ചു.. സുൽഫി , റഫീഖ്, അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു.

Advertisment