Advertisment

രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് മദ്രാസ് ഹൈക്കോടതി; ഓരോ പതിനഞ്ച് മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു; ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്നും കോടതിയുടെ വിമര്‍ശനം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായെന്ന് വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ആസാമില്‍നിന്നുള്ള 22-കാരിയായ യുവതിയെ തിരുപ്പൂരില്‍ കൂട്ടബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയ ജസ്റ്റിസ് എന്‍. കൃപാകരനാണ് വിമര്‍ശനമുന്നയിച്ചത്.

രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ല. ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. ആധ്യാത്മിക ഭൂമിയായ ഇന്ത്യ ബലാത്സംഗങ്ങളുടെ ഭൂമിയായി മാറിയെന്നായിരുന്നു ജസ്റ്റിസിന്റെ വിമര്‍ശനം.

യുപിയിലെ ഹത്രാസില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോഴാണ് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.

Advertisment