Advertisment

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുൽദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് സ്ഥാനമില്ല ! ടീമംഗങ്ങള്‍ ഇവരെല്ലാം

New Update

publive-image

Advertisment

മുംബൈ: ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, കുൽദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലിടം പിടിച്ചില്ല. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാന്‍ ഗിൽ, മായങ്ക്‌ ഗർവാൾ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്.

ജൂൺ 18 മുതൽ സതാംപ്ടണിലാണ് ഇന്ത്യ–ന്യൂസീലൻഡ‍് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ. അഭിമന്യൂ ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, അർസാൻ നഗ്വാസ്‌വല്ല എന്നിവരെ സ്റ്റാന്റ്ബൈ താരങ്ങളായും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എൽ. രാഹുൽ, വൃദ്ധിമാൻ സാഹ എന്നിവരെ കായികക്ഷമത തെളിയിക്കുന്നതിന് അനുസരിച്ച് ടീമിൽ ഉൾപ്പെടുത്തും.

Advertisment