Advertisment

350 റണ്‍സിനു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരണമെങ്കില്‍ ഇന്ത്യക്ക് രോഹിത് ശര്‍മ്മ വേണമെന്ന് ആകാശ് ചോപ്ര

New Update

publive-image

Advertisment

മുംബൈ: 350 റണ്‍സിനു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരണമെങ്കില്‍ ഇന്ത്യക്ക് രോഹിത് ശര്‍മ്മ വേണമെന്ന് മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

‘ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയത് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് താങ്ങാവുന്നതിലേറെയായിരുന്നു. രോഹിത് ശർമ കൂടി ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ശ്രമിച്ചുനോക്കാമായിരുന്നു. രോഹിത് ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തോൽവികൾ. 350 റൺ‌സിനു മുകളിൽ സ്കോർ ചെയ്യണമെങ്കിൽ രോഹിത് ശർമ ടീമിൽ ഉണ്ടായേ തീരൂ. പ്രത്യേകിച്ചും ചേസിങ്ങിൽ’ – ചോപ്ര പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ തുടർച്ചയായ രണ്ടാം ഏകദിനത്തിലും 350 റൺസിനു മുകളിലുള്ള വിജയലക്ഷ്യം എത്തിപ്പിടിക്കാനാകാതെ ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ പ്രസ്താവന. സിഡ്നിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ 66 റൺസിനും രണ്ടാം ഏകദിനത്തിൽ 51 റൺസിനുമാണ് ഇന്ത്യ തോറ്റത്. ഇരു മത്സരങ്ങളിലും യഥാക്രമം 374, 389 എന്നിങ്ങനെയാണ് ഓസീസ് സ്കോർ ചെയ്തത്.

Advertisment