Advertisment

നിലവില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യൻ ടീമിന് 9 ലെ ഇന്ത്യ - ന്യുസിലാൻഡ് സെമിയില്‍ വിജയസാദ്ധ്യത എങ്ങനെ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ലീഗ് റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യുസീലൻഡിനെയാണ് നേരിടാൻ പോകുന്നത്. പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തിയ നിലവിലെ ചാമ്പ്യന്മാരായ ആസ്‌ത്രേലിയ ആതിഥേയരായ ഇംഗ്ലണ്ടുമായാണ് സെമിഫൈനൽ കളിക്കുക. മത്സരം 11 നു ബർമിങ്ങാമിൽ.

പോയിന്റ് നിലയിൽ ആസ്‌ത്രേലിയ ഒന്നാംസ്ഥാനത്തെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇന്നലെ ദക്ഷിണാഫ്രിക്ക ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയതോടെ അവരുടെ പോയിന്റ് 14 ൽ ഒതുങ്ങുകയും ഇന്നലത്തെ വിജയത്തോടെ ഇന്ത്യ 15 പോയിന്റ് നേടി ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തപ്പോൾ സെമിഫൈനൽ സജ്ജീകരണങ്ങൾ മാറിമറിയപ്പെട്ടു...

ന്യുസിലാൻഡിന് 11 പോയിന്റ് ആണുള്ളത്. ലീഗ് മത്സരത്തിൽ ഇന്ത്യയും ന്യുസിലാൻഡും തമ്മിലുള്ള മത്സരം മഴമൂലം നടന്നിരുന്നില്ല. അതിൽ ഇരു ടീമുകളും ഓരോ പോയിന്റ്‌വീതം കരസ്ഥമാക്കിയിരുന്നു.

എന്നാൽ മത്സരങ്ങൾക്ക് മുമ്പുനടന്ന വാംഅപ്പ് മാച്ചിൽ ന്യുസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. പക്ഷേ ഏറ്റവും അവസാനം നടന്ന മൂന്നു ലീഗ് മത്സരങ്ങളിലും ന്യുസിലാൻഡ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇപ്പോഴത്തെ നിലവച്ചുനോക്കുമ്പോൾ നല്ല ഫോമിലുള്ള ഇന്ത്യൻ ടീമിന് സെമിഫൈനലിൽ വിജയസാദ്ധ്യത കൂടുതലാണ്.

 

kanappurangal
Advertisment