Advertisment

പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായിരിക്കെ, പത്ത് ലക്ഷം ഹാന്‍ഡ് ഗ്രനേഡുകള്‍ വാങ്ങൊനൊരുങ്ങി ഇന്ത്യന്‍ ആര്‍മി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പത്ത് ലക്ഷം ഹാന്‍ഡ് ഗ്രനേഡുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ആര്‍മി പ്രപ്പോസല്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത്.

Advertisment

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷത വഹിക്കുന്ന ഉന്നതതല മീറ്റിംഗ് ആര്‍മിയുടെ പ്രപ്പോസല്‍ പരിഗണിക്കും. 500 കോടി രൂപയുടെ പ്രപ്പോസലാണ് ആര്‍മി സമര്‍പ്പിക്കാനൊരുങ്ങുന്നത്.

publive-image

നിലവില്‍ സൈന്യം ഉപയോഗിച്ചു വരുന്ന എച്ച്ഇ-36 ഗ്രനേഡുകള്‍ക്ക് പകരമായാണ് പുതിയ ഹാന്‍ഡ് ഗ്രനേഡുകള്‍ വാങ്ങുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഓര്‍ഗനൈസേഷനാവും സൈന്യത്തിന് വേണ്ടി ഹാന്‍ഡ് ഗ്രനേഡുകള്‍ നിര്‍മ്മിക്കുക. യുദ്ധമുഖത്ത് ശത്രുവിന്റെ പൊസിഷനുകളും ബങ്കറുകളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ അനിവാര്യമായ ഗ്രനേഡാണ് ഹാന്‍ഡ് ഗ്രനേഡുകള്‍. പട്ടാളക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ഫലപ്രദവുമായ ആയുധമാണിത്.

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ-പാക്ക് ബന്ധം വഷളായിരിക്കെ ഇന്ത്യ കുടുതല്‍ യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് അതീവ പ്രാധാന്യമുണ്ട്. 40 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളായത്.

Advertisment