Advertisment

ഇന്ത്യ - പാക് സംഘര്‍ഷം: വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയും ആണവ അന്തര്‍വാഹനികളും അടക്കമുള്ളവെ ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പുല്‍വാമ ഭീകാരക്രണത്തിന് ശേഷം ഇന്ത്യ പാക് സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന വാഹിനി കപ്പലായ എെ.എന്‍.എസ്. വിക്രമാദിത്യയും ആണവവാഹിനികളും ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് പടക്കപ്പലുകള്‍ വിന്യസിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ ഇന്ത്യന്‍ പാക് സംഘര്‍ഷം നടന്നിരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരവധി തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ചിരുന്നു.

ഇതേസമയം അഭ്യാസ പ്രകടനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു നാവികസേന. 60 യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ 12 കപ്പലുകളും 60 വിമാനങ്ങളും ഉള്‍പ്പെട്ട അഭ്യാസ പ്രകടനത്തിലായിരുന്നു നാവികസേന ഏര്‍പ്പെട്ടിരുന്നത്.

എന്നാല്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശ പ്രകാരം അഭ്യാസ പ്രകടനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ട്രോപെക്‌സ് - 19 നാവികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത ആണവ അന്തര്‍വാഹിനിയും കപ്പലുകളും മറ്റ് പടക്കപ്പലുകളുമാണ് അറബിക്കടലില്‍ വിന്യസിച്ചത്.

ഐ.എന്‍.എസ് വിക്രമാദിത്യയ്ക്ക് പുറമെ ആണവ അന്തര്‍വാഹിനികളായ ഐ.എന്‍.എസ് അരിഹന്ത്, ഐ.എന്‍.എസ് ചക്ര എന്നിവ തുടങ്ങിയവയാണ് അറബിക്കടലില്‍ വിന്യസിച്ചിരുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment