Advertisment

ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു! ട്വന്റി-20 ലോകകപ്പില്‍ ഇരുരാജ്യങ്ങളും ഒരു ഗ്രൂപ്പില്‍; ലോകകപ്പ് നടത്തുന്നത് ആറു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ച്; ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും യോഗ്യത തെളിയിക്കണം

New Update

publive-image

ദുബായ്: 2021 ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പുകളെ പ്രഖ്യാപിച്ച് ഐ.സി.സി. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളും ഉൾപ്പെടുന്നതാണ് രണ്ടാം ഗ്രൂപ്പ്.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകൾ കൂടി ചേരുന്നതാണ് ഒന്നാം ഗ്രൂപ്പ്. യോഗ്യതാ റൗണ്ടില്‍ എ ഗ്രൂപ്പില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നീ ടീമുകള്‍ മത്സരിക്കും.

ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ്, പപ്പുവ ന്യു ഗ്വിനിയ, ഒമാന്‍ ടീമുകളാണ് പോരടിക്കുക. ഒക്ടോബർ 17ന് ആരംഭിക്കുന്ന ടൂർണമെന്റ്, നവംബർ 14ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. യുഎഇ, ഒമാൻ എന്നിവിടങ്ങളിലായി നാലു വേദികളിലാണ് മത്സരങ്ങൾ നടക്കുക.

Advertisment