Advertisment

പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യോഗസ്ഥരെ ഇന്ത്യ പിന്‍വലിക്കും; പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പകുതി ജീവനക്കാരെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു; നടപടി പാക് ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‌

New Update

publive-image

ന്യൂഡല്‍ഹി: പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ 50 ശതമാനം ഉദ്യാഗസ്ഥരെ പിൻവലിക്കും.

പാക്ക് ജീവനക്കാര്‍ ചാരവൃത്തി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏഴു ദിവസത്തിനുള്ളിൽ നടപടി പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു. പാകിസ്ഥാനും ഈ ദിവസങ്ങൾക്കകം ജീവനക്കാരെ വെട്ടിക്കുറയ്ക്കണം. പാകിസ്ഥാൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

Advertisment