ഇന്ത്യ പ്രസ് ക്ലബ് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഡാളസ് ചാപ്റ്ററിൽ തുടക്കം

New Update

ഡാളസ് : 2021 സെപ്റ്റംബറിൽ ചിക്കാഗൊയിൽ വെച്ചു നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നോർത്ത് ടെക്‌സസ്, ഡാളസ് ചാപ്റ്ററിൽ തുടക്കം കുറിച്ചു. പുതിയ ഐ.പി.സി.എൻ.എ. പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റിന് ചാപറ്റർ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.ജൂൺ 7 ഞായറാഴ്ച ഗാർലന്റിലുള്ള ഇന്ത്യൻ ഗാർഡൻസിൽ ചേർന്ന് ചാപ്റ്റർ പ്രവർത്തക യോഗത്തിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടേയും, പ്രത്യേകിച്ചു മാധ്യമ രംഗത്തെ സഹ പ്രവർത്തകരുടേയും നിര്യാണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്.ഒന്നരവർഷത്തിനുശേഷം ആദ്യമായാണ് ഇൻപേഴ്‌സ്ൺ മീറ്റിംഗ് സംഘടിപ്പിക്കുന്നതിനും, ഭാവി പ്രവർത്തങ്ങളെകുറിച്ച് ചർച്ച ചെയ്യുന്നതിനും അവസരം ലഭിച്ചതെന്ന് പ്രസിഡന്റ് ചൂണ്ടികാട്ടി. കോവിഡാനന്തര അമേരിക്കയുടെ തിരിച്ചുവരവിന് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾക്ക് നിർണ്ണായക പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാനസിക തകർച്ച നേരിടുന്ന നിരവധിപേർ മലയാളി സമൂഹത്തിൽ തന്നെയുണ്ടെന്നും അവരെ ജീവിതത്തിലേക്ക് വീണ്ടും കൈ പിടിച്ചുയർത്തുന്നതിന് ഉതകുന്ന ബോധവൽക്കരണം മാധ്യമങ്ങൾ നിർവഹിക്കണമെന്നും സണ്ണി അഭിപ്രായപ്പെട്ടു.

ഐ.പി.സി.എൻ.എ. ദേശീയ പ്രവർത്തനങ്ങളെ കുറിച്ചു നാഷ്ണൽ ജോ.സെക്രട്ടറി ബിജിലി വിശദീകരിച്ചു. കോവിഡിനെ തുടർന്ന് ഇന്നും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കണമെന്ന് പി.പി.ചെറിയാന്റെ നിർദ്ദേശം യോഗം അംഗീകരിച്ചു.

സാം മാത്യു, ഫിലിപ്പ് തോമസ്(പ്രസാദ്), ബെന്നി ജോൺ, സജിസ്റ്റാർലൈൻ എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഗാർലന്റ് സിറ്റി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച പി.സി.മാത്യൂവിനെ യോഗം അഭിനന്ദിക്കുകയും, ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Advertisment