Advertisment

കര്‍ഷക പ്രക്ഷോഭത്തിലെ ട്രൂഡോയുടെ പരാമര്‍ശം; കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ട്രൂഡോയുടെ പരാമര്‍ശം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

കര്‍ഷക സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ അന്താരാഷ്ട്ര നേതാവും ട്രൂഡോയായിരുന്നു. കര്‍ഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നുമായിരുന്നു ട്രൂഡോ നടത്തിയ പരാമര്‍ശം.

Advertisment