പാകിസ്ഥാനുമായി സഖ്യമുണ്ടാക്കാൻ താത്പര്യമില്ലെന്ന് റഷ്യ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 12, 2018

ന്യൂഡൽഹി : ഇന്ത്യയെ പിണക്കി പാകിസ്ഥാനുമായി സഖ്യമുണ്ടാക്കാൻ താത്പര്യമില്ലെന്ന് റഷ്യ. സ്ഥിരതയുള്ള പാകിസ്ഥാനാണ് റഷ്യ ആഗ്രഹിക്കുന്നത്.  ഇന്ത്യയുമായുള്ള ദീർഘകാല ബന്ധത്തിന് കോട്ടം തട്ടുന്ന ഒന്നും ചെയ്യാൻ താത്പര്യമില്ലെന്ന് റഷ്യൻ അംബാസഡർ നിക്കോളായ് കുഡാസേവ് പറഞ്ഞു.

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പാകിസ്ഥാനോട് സഹകരിക്കുന്നത്. എന്നാലൊ അത് ഇന്ത്യക്ക് ബുദ്ധിമുട്ടാകുമെങ്കിൽ തുടരാൻ റഷ്യക്ക് താത്പര്യമില്ല. പാകിസ്ഥാനിലെ ഭീകരതയെ പ്രതിരോധിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും കുഡാസേവ് വ്യക്തമാക്കി.

പാകിസ്ഥാനുമായി ചേർന്നുള്ള സൈനിക പരിശീലനത്തിലും ലക്ഷ്യമിടുന്നത് ഭീകരതക്കെതിരെയുള്ള പോരാട്ടമാണെന്നും അംബാസഡർ വ്യക്തമാക്കുന്നു. മോദി-പുച്ചിൻ കൂടിക്കാഴ്ച്ചയിൽ പാകിസ്ഥാൻ ബന്ധത്തെപ്പറ്റി യാതൊന്നും ചർച്ച ചെയ്തില്ല. ഇന്ത്യ – റഷ്യ ബന്ധത്തെ ബാധിക്കുന്ന ഒന്നും അതിൽ ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

×