Advertisment

കൊവിഡ് പരിശോധനാസൗകര്യമൊരുക്കി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം; ആറു മണിക്കൂറിനുള്ളില്‍ പരിശോധനാഫലം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് പരിശോധനാസൗകര്യവുമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ടെര്‍മിനല്‍ മൂന്നിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ആറു മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും.

കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഡല്‍ഹ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ വിമാനം പുറപ്പെടുന്നതിന് മുമ്പായി പരിശോധനാഫലം ലഭിക്കുന്നത് കണക്കാക്കി സമയം ബുക്ക് ചെയ്യണം.

പരിശോധനയ്ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പേര്, തിരിച്ചറിയല്‍ രേഖകള്‍, മറ്റു വിശദാംശങ്ങള്‍ എന്നിവ നല്‍കണം. പരിശോധനാഫലം ലഭിക്കുന്നത് വരെ യാത്രക്കാരെ സജ്ജമാക്കിയിട്ടുള്ള ഐസൊലേഷനില്‍ പ്രവേശിപ്പിക്കും.

Advertisment