Advertisment

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയെങ്കില്‍..? ; സെപ്റ്റംബര്‍ ഒന്നോടെ ഇന്ത്യയില്‍ 35 ലക്ഷത്തോളം കോവിഡ് രോഗികള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്‌; കോവിഡ് മരണങ്ങൾ 1.4 ലക്ഷമായി ഉയരും

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബെംഗളൂരു : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഞെട്ടിക്കുന്ന വിവരം പങ്കുവക്കുകയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. സെപ്റ്റംബർ ഒന്നോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷമാകുമെന്നാണ് പഠന റിപ്പോർട്ട്.

Advertisment

publive-image

ഇതിൽ 10.71 ലക്ഷത്തോളം ആക്ടീവ് കേസുകളുണ്ടാകുമെന്നും നിലവിലെ ട്രെൻഡ് വിലയിരുത്തിയുള്ള റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്തു കർണാടകയിൽ മാത്രം രോഗികളുടെ എണ്ണം 2.1 ലക്ഷം കടക്കുമെന്നാണു പ്രഫ. ജി.ശശികുമാർ പ്രഫ. എസ്.ദീപക് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന പഠനം വ്യക്തമാക്കുന്നത്.

സെപ്റ്റംബർ ഒന്നോടെ രാജ്യത്തു കോവിഡ് മരണങ്ങൾ 1.4 ലക്ഷമായി ഉയരും. ഇതിൽ മഹാരാഷ്ട്രയിൽ 25,000, ഡൽഹിയിൽ 9700, കർണാടകയിൽ 8500, തമിഴ്നാട്ടിൽ 6300, ഗുജറാത്തിൽ 7300 എന്നിങ്ങനെയാകും മരണനിരക്ക്. നവംബർ ഒന്നോടെ രാജ്യത്തു കോവിഡ് കേസുകൾ 1.2 കോടിയാകും. ഇതിൽ 30.2 ലക്ഷമാകും ആക്ടീവ് കേസുകൾ; മരണം 5 ലക്ഷം. 2021 ജനുവരി ഒന്നോടെ കോവിഡ് ബാധിതർ 2.9 കോടിയാകും.

60 ലക്ഷം ആക്ടീവ് കേസുകൾ; മരണം 10 ലക്ഷവും. മോശം സാഹചര്യം കണക്കിലെടുത്താൽ അടുത്ത മാർച്ച് അവസാനം വരെ കോവിഡ് ഉയർന്ന തലത്തിൽ (Peak) എത്തുമെന്നു പ്രവചനമില്ല. അപ്പോൾ 82 ലക്ഷം ആക്ടീവ് കേസുകളാണ് ഉണ്ടാവുക. വീണ്ടും കൂടും. ആകെ കേസുകൾ 6.18 കോടിയാകും, മരണം 28 ലക്ഷവും– പഠനറിപ്പോർട്ട് പറയുന്നു.

covid 19 bangolre
Advertisment