Advertisment

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

New Update

publive-image

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടി ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തുമെന്ന് ഐസിസി. എത്തിയാലുടന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഐസൊലേഷന് വിധേയരാകുമെന്നും ഐ.സി.സി അറിയിച്ചു. എന്നാല്‍ ഐസൊലേഷന്‍ എത്ര ദിവസത്തേക്കായിരിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല.

ജൂണ്‍ രണ്ടിനും 14-നും ഇടയിലാണ് ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര. ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ന്യൂസീലന്‍ഡ് താരങ്ങള്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലുണ്ട്.

Advertisment