Advertisment

ബിജെപി അധികാരത്തിലെത്തില്ലെന്ന് വിലയിരുത്തുന്ന 2 പ്രമുഖ സര്‍വ്വേ ഫലങ്ങള്‍കൂടി പുറത്ത്. മോഡി തരംഗം അവസാനിച്ചു. ത്രിശങ്കുസഭയ്ക്ക് സാധ്യത. ഇരു സര്‍വ്വേകളിലും കേരളത്തില്‍ യുഡിഎഫ് തരംഗം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി ∙ 3 പതിറ്റാണ്ടു കാലത്തെ ഇന്ത്യയിലെ ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്കു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടമാകുമെന്ന് ഇന്ത്യ ടുഡേ – കാർവി സർവേ വിലയിരുത്തല്‍. ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാലുള്ള സ്ഥിതിയിലാണെങ്കില്‍ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍ . ത്രിശങ്കുസഭയ്ക്കാണു സാധ്യതയെന്നാണ് സര്‍വ്വേ ഫലം.

ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാലുള്ള ഫലമാണ് അവർ പ്രവചിക്കുന്നത്. കേരളത്തില്‍ യുഡിഎഫ് 16 ഉം എല്‍ഡിഎഫ് 4 ഉം സീറ്റുകള്‍ നേടുമെന്നാണു സീ വോട്ടര്‍ പ്രവചനം. പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ എത്തുംമുന്‍പുള്ള സര്‍വ്വേയാണിത്. ഓരോ ആഴ്ചയിലും സ്ഥിതിഗതികള്‍ വീണ്ടും ബിജെപിക്ക് എതിരാകുന്നതും ശ്രദ്ധേയമാണ്.

publive-image

ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകൾ എൻഡിഎയ്ക്കു ലഭിക്കില്ലത്രെ . എൻഡിഎയ്ക്കു 237 സീറ്റുകളും യുപിഎയ്ക്ക് 160 സീറ്റുകളുമാണ് പ്രവചനം. ബിജെപി മുന്നണിയ്ക്ക് 2014 ൽ നേടിയതിനേക്കാളും 86 സീറ്റിന്റെ കുറവാണ് പറയുന്നത് .

publive-image

യുപിഎയ്ക്ക് 2014ൽ നേടിയതിനേക്കാളും 106 സീറ്റിന്റെ വർധനവാണ് പ്രവചനം . എന്‍ഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്.

publive-image

യുപിഎ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ. 80 സീറ്റുകളില്‍ ബിഎസ്പി – എസ്പി സഖ്യം 51 സീറ്റുകളില്‍ വിജയിക്കും. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 25 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ.

publive-image

ബിഹാറില്‍ നരേന്ദ്ര മോദി – നിതീഷ് കുമാര്‍ സഖ്യം മുന്നിലെത്തുമെന്ന് സര്‍വ്വേ പറയുന്നു. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം.

aicc election 19
Advertisment