Advertisment

കാത്തിരിപ്പ് നീളും ! ഇന്ത്യയില്‍ നിന്ന് നേരിട്ട് യു.എ.ഇയിലേക്കുള്ള പ്രവേശനവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

New Update

publive-image

ദുബായ്: ഇന്ത്യയില്‍ നിന്ന് നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യു.എ.ഇ. അനിശ്ചിത കാലത്തേക്ക് നീട്ടി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം പതിനാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ നീട്ടിയത്. മറ്റ് രാജ്യങ്ങള്‍ വഴി യു.എ.ഇയില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് പുറത്ത് രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം.

Advertisment